
പിച്ചതെണ്ടും പട്ടിണിക്കോലങ്ങളും
പണമൊഴുക്കും പ്രമാണിമാരും
തോട്ടിയും തുക്കിടിസായിപ്പും
നിരക്ഷരനും ജ്ഞാനശ്രേഷ്ഠനും
വേശ്യയും സാമൂഹ്യപരിഷ്കര്‍ത്താവും
മതമേതെന്നോര്‍ക്കാതെ
ജാതിയെന്തെന്നറിയാതെ
വൈരുദ്ധ്യങ്ങളെ വലിച്ചെറിഞ്ഞ്
വിശ്വാസങ്ങളെ കാറ്റില്‍ പറത്തി
ഒരു കൂരയ്ക്കടിയില്‍
ഒന്നിച്ചൊന്നായൊത്തുകൂടി
പരസ്പരം "സ്നേഹം" പങ്കുവയ്ക്കും
യഥാര്‍ത്ഥ സോഷ്യലിസത്തിന്റെ ഈറ്റില്ലമത്രേ
നിയോണ്‍ വിളക്കിനു മുന്നില്‍ തെളിയുമീ മൂന്നക്ഷരങ്ങള്‍...