Friday, February 8, 2008

പവര്‍ കട്ട്..


"പാപി ചെല്ലുന്നിടം പാതാളം" എന്നാണല്ലോ പഴമൊഴി. അതു അക്ഷരം പ്രതി സത്യമാണെന്നു ഈയുള്ളവന് ബിരുദ പഠനകാലത്ത് ബോധ്യപ്പെട്ടു എന്നു ഇതിനകം എല്ലാ മാന്യ സുഹൃത്തുക്കള്‍‌ക്കും മനസ്സിലായി കാണുമല്ലോ..

അതിലേക്കായി ഒരു ഉദാഹരണം കൂടി സമര്‍‌പ്പിക്കുന്നു!


പാതാളത്തിന്‍റെ വാതില്‍‌പ്പടിക്കല്‍ നില്‍‌ക്കുന്ന സമയം...

ഒന്നാം വര്‍ഷം...

പഠിച്ചു നന്നാവാം എന്ന അഹങ്കാരം ബാക്കി നില്‍‌ക്കുന്ന കാലഘട്ടം.


ഞാന്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു സംഭവം ആണ് ഇലക്റ്റ്രിക്കല്‍ ലാബ് സെഷന്‍.. കാരണങ്ങള്‍ പലതാണ്‌.


1) മൂന്നു മണിക്കൂര്‍ ക്ലാസ്സില്‍ ഇരുന്നു ബോര്‍ അടിക്കുന്നതിലും വളരെ ഭേദം.എന്തെങ്കിലും ഒക്കെ കുരുത്തക്കേട് കാണിച്ച് സമയം കളയാം..


2) വെള്ളിയാഴ്ച ഉച്ചക്കു ശേഷമായതു കൊണ്ട്, പെട്ടെന്നു ചെയ്തു തീര്‍ത്ത് നേരത്തെ വീടു പിടിക്കാം..


3) പെണ്‍‌കുട്ടികള്‍ ജീന്‍സും കുട്ടി ഷര്‍ട്ടും ധരിച്ചു വരും.. (കണ്ണിനു ഒരു കുളിര്‍‌മ്മ.. സ്ഥിരം ചുരിദാറില്‍ നിന്നൊരു വ്യത്യാസം.. അത്രയെ ഉള്ളു.. ഉള്ളതു കൊണ്ട് ഓണം പോലെ.. )


4) പിന്നെ പണ്ട് അല്ലറ ചില്ലറ പണികള്‍ ചെയ്തുള്ള പ്രവൃത്തി പരിചയത്തിനെ അഹങ്കാരവും.



പതിവുപോലെ കടം മേടിച്ച ടൂള്‍ കിറ്റും, വല്ലവന്‍റേം റെക്കോഡ് ബുക്കും കൈയിലേന്തി ,ഒന്നാം സ്വാതന്ത്ര്യ സമരകാലത്തു പോളീഷ് ചെയ്ത ഷൂസും ധരിച്ച് ലാബിലേക്കു പ്രവേശിച്ചു. അന്നത്തെ പ്രാക്റ്റികല്‍ സ്റ്റെയര്‍ക്കേസ് വയറിംഗ് ആയിരുന്നു. രണ്ട് സ്വിച്ചും ഒരു ബള്‍ബും.. വെറും ചീള്‌ കേസ്.. ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാ... സര്‍ക്യൂട്ട് ഡയഗ്രം ഒക്കെ മാറ്റി വച്ച്, ഒരു പക്കാ പ്രൊഫഷണല്‍ രീതിയില്‍ ഞാന്‍ വയറിംഗ് ആരംഭിചു. പത്ത് മിനിറ്റില്‍ സംഭവം റെഡിമണി മുണ്ടക്കയം... മായാവിയെ കുപ്പിയലാക്കിയിട്ടു കുട്ടൂസന്‍ നില്‍കുന്ന പോസില്‍ ആത്മവിശ്വാസത്തോടെ ഞാന്‍ പ്രിയ ടീച്ചറെ വിളിച്ചു. ഒരു ഒപ്പ് കിട്ടയാല്‍ സ്ഥലം വിടാമല്ലോ..



പ്രിയടീച്ചര്‍ വന്നു.. സ്വിച്ച് ഓണ്‍ ചെയ്തു.



ഠോ............. എന്നൊരു ഒച്ച!


ഫിലമെന്‍റ് അടിച്ചു പോയ ബള്‍ബ്ബ്..


പുക ഉയരുന്ന സര്‍ക്യൂട്ട് ബോര്‍ഡ്..


പ്രിയ ടീച്ചര്‍ തലക്കു കൈയും കൊടുത്ത്, ഹൃദയത്തില്‍ തട്ടി ഒരു വിളി ആയിരുന്നു! "അശ്വിനേ...."


(ആ വിളിയില്‍ ഒതുങ്ങിയതു ഭാഗ്യം എന്ന് ഇപ്പോള്‍ തോന്നുന്നു..)

വാല്‍‌ക്കഷണം

-----------------
"ലാബിലെയും കോളേജിലെയും സപ്ലൈ പോയതു സഹിക്കാം.. ആലപ്പുഴ ജില്ലയിലെ മൊത്തം കറന്‍റ് അടിച്ചു കളഞ്ഞില്ലേടാ മഹപാപീ" എന്നു ചോദിക്കുന്ന ചിലരെ കണ്ടില്ലെന്നു നടിച്ച് നടന്നു പോവുകയേ നിവൃത്തിയുള്ളു.

6 comments:

siva // ശിവ said...

oh...great joke...

കാനനവാസന്‍ said...

ഹ ഹ ... :)
അതു ആലപ്പുഴജില്ലയില്‍ മാത്രമായി ഒതുങ്ങിയതു നന്നായി....ഇങ്ങു ഇടുക്കിയിലേതു കൂടി അടിച്ചുകളഞ്ഞിരുന്നേല്‍ പണിയായേനെ..

ഏ.ആര്‍. നജീം said...

ങൂം... ബള്‍ബിന്റെ ഫിലമെന്റ് പോയി, സര്‍ക്യൂട്ട് ബോര്‍ഡ് അടിച്ചു പോയി ആലപ്പുഴ ജില്ലയിലെ മൊത്തം വൈദ്യുതിയും കറണ്ടു തിന്നു അല്ലെ...? അപ്പോ അവിടെ ഈ ഫ്യൂസ് എന്ന് പറയുന്ന സാധനം മാത്രം ഇല്ലായിരുന്നോ...?

ഓടോ : മാരാരിക്കുളത്തെവിടാ...? ഞാനും ആലപ്പുഴക്കാരനാ മാരാരിക്കുളത്താ കുറ്റി അതാ ചോദിച്ചെ

...Aswin... said...

നജീം, വാല്‍ക്കഷണം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു:

"ലാബിലെയും കോളേജിലെയും സപ്ലൈ പോയതു സഹിക്കാം.. ആലപ്പുഴ ജില്ലയിലെ മൊത്തം കറന്‍റ് അടിച്ചു കളഞ്ഞില്ലേടാ മഹപാപീ" എന്നു ചോദിക്കുന്ന ചിലരെ കണ്ടില്ലെന്നു നടിച്ച് നടന്നു പോവുകയേ നിവൃത്തിയുള്ളു.

"എന്നു ചോദിക്കുന്ന ചിലരെ" എന്ന ഭാഗം ഊന്നി ഊന്നി പറഞ്ഞുകൊള്ളുന്നു.

-----------------------------------
മാരാരിക്കുളത്ത്, അമ്പലത്തിനു സ്വല്പ്പം വടക്കു മാറി ആണ്‌ വീട്.
താങ്കള്‍ എവിടെ ആണാവോ..

തോന്ന്യാസി said...

yoഅശ്വിന്‍ നീ ഇവിടുണ്ടെന്നറിഞ്ഞതില്‍ സന്തോഷം, നിന്റെ പൊട്ടത്തരങ്ങള്‍ സോറി തരങ്ങള്‍( പൊട്ട മാത്രമല്ലേ ചെയ്യാറുള്ളൂ) ഇനിയും പ്രതീക്ഷിക്കുന്നു

ViMaL said...

mahaaa paaapi!