Thursday, July 16, 2009

മനോമറിമായം


ഇന്നു മനോരമ ഓണ്‍‌ലൈനില്‍ കണ്ട ഒരു വാര്‍ത്താശകലം.

(ചിത്രം വ്യക്തമല്ലെങ്കില്‍ വാര്‍‌ത്ത ഇവിടെ വായിക്കാം)

വാര്‍‌ത്തയുടെ തുടക്കത്തില്‍ അഞ്ചു കിലോ മാത്രം ഭാരമുണ്ടായിരുന്ന വിഗ്രഹത്തിനു കുറച്ചു കഴിഞ്ഞപ്പോള്‍ തൂക്കം ഒന്‍‌പതു കിലോ! തിരുവാഭരണങ്ങള്‍ക്കും രണ്ടു പവന്‍ കൂടിയിട്ടുണ്ട്.

ഇതെന്തൊരു മറിമായം ഹരിഹരസുതനേ...
വിഗ്രഹം കട്ട കള്ളന്‍റെ പരിതാപത്തില്‍ മനസ്സലിഞ്ഞ് അങ്ങ് തന്നെയോ ഈ അത്ഭുതം കാണിച്ചത്?

അതോ പിണ്ഡത്തിന്‍റെ (സ്റ്റോറിയുടെ) കാമ്പോടടുക്കുമ്പോള്‍ ഭാരക്കൂടുതല്‍ അനുഭവപ്പെടുന്ന പ്രെസ്സ്-ഗ്രാവിറ്റിയോ?

2 comments:

...Aswin... said...

എന്തായാലും കള്ളനെപ്പിടിച്ച കേരളാ പോലീസിനു അഭിവാദ്യങ്ങള്‍..

keraladasanunni said...

അത്ര ശ്രദ്ധയുണ്ട് റിപ്പോര്‍ട്ട് എഴുതുമ്പോള്‍.
palakkattettan