താന്തോന്നിത്തരം കൈമുതലാക്കിയ ഒരു പറ്റം കൂട്ടുകാര്‍ക്കിടയില്‍, ചേരയെ തിന്നുന്ന കൂട്ടരുടെ ഇടയില്‍ അല്ലേ, നടുക്കഷ്ണം തന്നെ തിന്നു കളയാം എന്നു ചിന്തിച്ചുറപ്പിച്ചു നടക്കുന്ന കാലം.. എഞ്ചിനീയറിംഗ് എന്ന ലേബലില്‍ ആര്‍ത്തുല്ലസിച്ചു ജീവിച്ച നാലു വര്‍ഷം..
ആ യുഗത്തിലെ മഹത്തായ രണ്ടാമാണ്ടില്‍ ആണ് ഈയുള്ളവനു കലശലായ ഒരു പൂതി ഉണ്ടാകുന്നത്..
പ്രേമിക്കണം..
ആര്, ഇന്നത് എന്നൊന്നുമില്ല.. കൂടെ നടന്നു ഓസിനു സിഗരറ്റ് വാങ്ങി വലിക്കുന്ന പല താന്തോന്നികളും ഓരോ തരുണീമണികളുമായി പഞ്ചാര അടിച്ചിരിക്കുന്നതു കാണുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന നിഷ്ക്കളങ്കമായ ഒരു വികാരം..
സംഭവം അടുത്ത സുഹൃത്തും, മറ്റൊരു നടുക്കണ്ടം തീനിയും, സര്‍വോപരി പ്രണയാദി കാര്യങ്ങളില്‍ വിശാരദനുമായ കാദറുകുട്ടിയെ അറിയിക്കുന്നു..കേട്ടപ്പോള്‍ സ്റ്റാര്‍ വേള്‍ഡിലെ പരിപാടികളില്‍ മനസ്സിലാകാത്ത തമാശകള്‍ കേട്ടു അട്ടഹസിച്ചു ചിരിക്കുന്ന ഓഡിയന്‍സിനെ പോലെ തലയറഞ്ഞു ചിരിച്ചെങ്കിലും, "അളിയാ.. നിനക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കില്‍, തഥാസ്ത്തു.." എന്ന് അദ്ദേഹം അരുളിച്ചെയ്തു..
ആദ്യ ഘട്ടം വുഡ് ബി കാമുകിയെ കണ്ടെത്തുക എന്ന ക്ലേശകരമായ ഒന്നായിരുന്നു..
1) ഇതിനകം തന്നെ മറ്റുള്ളവര്‍ വളച്ചു കഴിഞ്ഞ കുട്ടികള്‍.
2) ഏതു നിമിഷവും ഏതെങ്കിലും ഒരുത്തന് വളക്കും എന്നുറപ്പുള്ള കുട്ടികള്‍.
3) നമ്പര്‍ ഇറക്കിയാല്‍ തടി കേടാവാന്‍ നൂറു ശതമാനവും ചാന്‍സ് ഉള്ള കുട്ടികള്‍.
4) കാണാന്‍ നല്ല ഭംഗിയുള്ള കുട്ടികള്‍.
ഈ പറഞ്ഞ കണ്ടീഷന്‍സില്‍ എതെങ്കിലും ഒന്നില്‍ പെടുന്ന എല്ലാവരെയും ഒഴിവാക്കാന്‍ തീരുമാനിച്ചു. അവസാനത്തെ കണ്ടീഷനോടു എനിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും അര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കാദറിന്റെ വാദം ശരിയാണെന്നു എനിക്കും തോന്നി. കാണാന്‍ നല്ല സുന്ദരക്കുട്ടപ്പന്‍ ആണല്ലോ ഞാന്‍.. കഷ്ടിച്ചു അഞ്ചരയടി പൊക്കം, ഉടുപ്പും, ട്രൗസറും, അണ്ടര്‍വെയറും, ചെരിപ്പും കൂടെ ഇട്ടു തൂക്കിയാലും അഞ്ഞൂറ് ഗ്രാം തികയാനില്ലാത്ത തൂക്കം, കരി ഓയിലിനു അപകര്‍ഷതാ ബോധം ഉണ്ടാക്കുന്ന നിറം, മണ്ടരിത്തെങ്ങിലെ ഓല പോലെ ഒരു മീശ എന്നിവ മുതല്‍ക്കൂട്ടായുള്ള ഗന്ധര്‍വ സമാനന്‍... അങ്ങനെ ഉള്ള ഞാന്‍ സുന്ദരിമാരില്‍ സുന്ദരിമാരായവരുടെ പിറകെ എരിയും വെയിലത്തു കയിലും കുത്തി നടക്കുന്നതിനു പിന്നിലുള്ള വ്യര്‍ത്ഥതയെ മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ അവന് പാടി കേള്‍പ്പിച്ചപ്പോള്‍ ഈയുള്ളവനു അംഗീകരിക്കാതിരിക്കാന്‍ ആയില്ല..
അനവധി വാഗ്വാദങ്ങള്‍ക്കും കൂലങ്കഷമായ ചര്‍ച്ചകള്‍ക്കുമൊടുവില്‍, പെണ്‍കുട്ടി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.
കഥ പ്രണയം കഥനായികയുടെ സമക്ഷം അവതരിപ്പിക്കുക എന്ന രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നു..
പ്രേമലേഖനം, ദൂത് തുടങ്ങിയ ആശയങ്ങള്‍ പഴഞ്ചന്‍ ആണെന്ന തോന്നല്‍ ഉണ്ടാകുകയും, സല്‍ഗുണസമ്പന്നനും സുമുഖനുമായ എനിക്കു വേണ്ടി എഴുത്തു കൈ മാറാനോ, ദൂത് പറയാനോ കാദറടക്കമുള്ള ഒരു സഹ-അലവലാതിയും തയ്യാറാകില്ല എന്ന ബോധം ശക്തി പ്രാപിക്കുകയും ചെയ്തതോടെ ആ കര്‍മ്മം സ്വയം നിര്‍വഹിക്കാന്‍ ഈയുള്ളവന് തീരുമാനിച്ചു.
നിരവധി റിഹേഴ്സലുകള്‍ക്കു ശേഷം നിശ്ചിത ദിവസം കുളിച്ചു കുട്ടപ്പനായി, വൈകിട്ടു അമ്പലത്തില്‍ പോയി, ചന്ദനക്കുറി ഒക്കെ നെറ്റിക്കു വരച്ച് ( "എന്തോന്നെടേയ്, കരിക്കലത്തില് അരിമാവു പറ്റിപ്പിടിച്ച പോലെ നിന്റെ നെറ്റിക്ക് " എന്ന ചോദ്യത്തെ കേട്ടില്ല എന്നു നടിച്ച്) ഈയുള്ളവന് സ്ഥലം പഞ്ചാരക്കടയില്‍ (ബേക്കറി ആയതുകൊണ്ടും എല്ലാ പഞ്ചാരകളുടെയും പ്രഭവസ്ഥാനം ആയതു കൊണ്ടും എങ്ങനെ ചിന്തിച്ചാലും അര്‍ത്ഥവത്തായ പേരു തന്നെ..) ഹാജര്‍..
കഥാനായിക ആ സമയത്തു പഞ്ചാരക്കടയില്‍ വരുമെന്ന വിശ്വസനീയമായ സ്രോതസ്സില്‍ നിന്നു കിട്ടിയ വിവരത്തെ അടിസ്ഥാനപ്പെടുത്തി അവിടെ എത്തിയ എനിക്കു നിരാശപ്പെടേണ്ടി വന്നില്ല.. ദാ നില്ക്കുന്നു എന്റെ പ്രേമഭാജനം... ചെല്ലെടാ എന്നു ഉറക്കെ രഹസ്യം പറഞ്ഞുകൊണ്ട് കാദര്‍ എന്നെ അവളുടെ മുന്നിലേക്കു തള്ളി വിട്ടു.. എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു അവളോടു ഞാന്‍ ചോദിച്ചു "ഹോസ്റ്റലിലേക്കാണോ? ഞാനും അങ്ങു വരെ കൂടെ നടക്കുന്നതില്‍ വിരോധം ഇല്ലല്ലൊ...കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഉണ്ടായിരുന്നു.." പെട്ടെന്നുണ്ടായ ചോദ്യത്തില്‍ സ്തബ്ധയായതു കൊണ്ടായിരിക്കണം.. അവള് എതിര്‍പ്പൊന്നും പറഞ്ഞില്ല.. അവള്‍ക്കെന്തെങ്കിലും സമ്മാനം കൊടുക്കണമല്ലോ എന്ന പെട്ടെന്നുണ്ടായ ചിന്തയില്‍ ബേക്കറിയില്‍ ഇരുന്ന ഒരു പാക്കറ്റ് പാര്‍ലെ-ജി ബിസ്കറ്റും എടുത്ത്, "പറ്റില് കുറിച്ചേരേ ചേട്ടാ " എന്ന് ഒരു അനൗണ്‍സ്മെന്റും നടത്തി അവളുടെ പിന്നാലെ ഞാന്‍ വച്ചു പിടിച്ചു..
നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം, അവളുടെ സ്വഭാവത്തിന്റെ നന്മയെ വാനോളം പുകഴ്ത്തിയും, സൗന്ദര്യം ഒരിക്കലും ഒരാളെ ഇഷ്ട്ടപ്പെടാന്‍ ഉള്ള മാനദണ്ഡം ആകരുത് എന്ന് ഊന്നി പറഞ്ഞും, ചില പൈങ്കിളി ഡയലോഗുകള്‍ കാച്ചിയും നടന്നു നീങ്ങുകയാണു ഞങ്ങള്‍. അവള് മറുപടി പറയുകയും, ചിരിക്കുകയും എല്ലാം ചെയ്യുന്നുമുണ്ട്.. "സംഗതി ഏറ്റു മോനേ " എന്ന് അഭിമാനപുരസരം സ്വയം അഭിനന്ദിച്ചു നടക്കുമ്പോള്‍ കൈയില്‍ ഇരിക്കുന്ന ബിസ്കറ്റ് പാക്കറ്റിന്റെ കാര്യം ഓര്‍ത്തു.. ഇവള് ഇതു ഹോസ്റ്റലില്‍ കൊണ്ടുചെന്നാല്‍ ആകെ നാണക്കേടാകും എന്ന് തോന്നിയതു കൊണ്ടും, കാശു മുടക്കിയതല്ലേ, ഒരെണ്ണമെങ്കിലും തിന്നണ്ടേ എന്ന ഇക്കണോമിക് ഉള്‍വിളി ഉണ്ടായതുകൊണ്ടും, വഴിയരികില്‍ ഒരു വേലിയില്‍ ചാരി നിന്ന് ഞാന്‍ ആ പാക്കറ്റ് പൊട്ടിച്ച് അവള്‍ക്കു നേരേ നീട്ടി.. അവള് അതു സസന്തോഷം സ്വീകരിക്കുകയും ചെയ്തു.. പിന്നെ ഒരു മിനിറ്റോളം അവിടെ നിന്നായി എന്റെ കന്നി പഞ്ചാരയടി.. ആ സുരഭില നിമിഷത്തില്‍ മുങ്ങി ഇരുന്ന ഞാന്‍, അറിയാതെ ഒരു ഓലക്കണയില്‍ പിടിച്ചു വലിക്കുകയും, വേലിയില്‍ നിന്നും സാമാന്യം വലിപ്പമുള്ള ഒരു ഓല ഊരി പോവുകയും ചെയ്തു..
"അയ്യോ.................." എന്നൊരു സ്ത്രീശബ്ദവും, തുടര്‍ന്നു "പെണ്ണുങ്ങള് കുളിക്കുന്നെടത്താണോടാ നിന്റെ ഈ ********** " എന്നു ചോദിച്ചു കൊണ്ട് ഒരു ഭീമാകാരന്‍ എങ്ങു നിന്നെന്നില്ലാതെ ചാടിവീഴുകയും കോളറിനു കേറിപ്പിടിക്കുകയും എല്ലാം ഞൊടിയിടയില്‍ നടന്നു.. പിന്നെ എന്റെ ഫസ്റ്റ് ലവിനോട് " നിനക്കു നാണമില്ലേടീ ഇങ്ങനെയുള്ളവന്മാരുടെ കൂടെ നടക്കാന്‍... " എന്നലറി ചോദിക്കുകയും ചെയ്തു... സ്ഥിതിഗതികളിലെ പന്തികേട് മനസ്സിലാക്കി അവള് പറഞ്ഞു " അയ്യോ ചേട്ടാ, എനിക്കറിയത്തില്ല ഈ ചെക്കനെ.. കൊറേ നേരം കൊണ്ടെന്റെ പുറകേ നടന്നു ശല്ല്യം ചെയ്യുവാ... ""അതുശരി.. എങ്കില്‍ കൊച്ചു ചെല്ല്.. ഇവനെ ഞങ്ങള്‍ നോക്കിക്കോളാം" എന്നായി "ചേട്ടന്"..പൊന്തിവന്ന അമര്‍ഷം അടക്കി, സ്ത്രീവര്‍ഗ്ഗത്തെ മുഴുവന്‍ ശപിച്ചു കൊണ്ട്, കിട്ടാന്‍ പോകുന്ന തല്ല് പതിന്മടങ്ങ് വര്‍ദ്ധിക്കുമല്ലോ എന്ന ചിന്തയുമായി ഞാന്‍ മരവിച്ചു നിന്നു.... ബാക്ക്ഗ്രൗണ്ടില്‍ "ഡാ ജോസേ, തങ്കച്ചാ, രാജപ്പാ ഇങ്ങോട്ടൊന്നു വന്നേടാ..." എന്ന വിളിയും മുഴങ്ങി...
-------------------------------------------------------------------
വാല്‍ക്കഷ്ണം:
മുന്‍പേ വിവരിച്ച എന്റെ ആകാരസൗഷ്ഠവത്തില്‍ ആകൃഷ്ടരായ നാട്ടുകാര്‍ ഈയുള്ളവനെ മര്‍ദ്ദിക്കാതെ താക്കീത് മാത്രം തന്നു വിട്ടയച്ചു (തല്ലിയാല്‍ ചത്തു പോകും, അതുകൊണ്ടാ, കേട്ടോടാ.. എന്ന പ്രഖ്യാപനം ഞാന്‍ മുഖവിലക്കെടുക്കുന്നു)

5 comments:
അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു പ്രണയകാലം അല്ലായിരുന്നോ അത്... വായികുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ. നമ്മുക്ക് ഒന്നു കൂടിയാലോ?
നീ എഴുതിയത് കൊണ്ടു പറയുക അല്ലാ, ഞെരിപ്പായിട്ടുണ്ട് ! പോള്ളപ്പന്!
aswineeeee super ...::)
ithra kazhivundu ennu arinjillaaa::)
late aayitanu njan vayichatengilum comment cheyyatirikkan vayya...
entaayalum swantamayi nalla mathippundennu manasilayi.....
good one da...very funny...satyamayittum avide nadnnatentannu ariyillalo...eni tallu kondu engane ezhuthukaranaayathanoo????
eni hyd -le anubhavangalum ezhuthammm....
e manasile kamukane ipol anu njn thiricharinjathu.....lalsalam sakhave.....
Post a Comment